സ്കൂട്ടറിൽ വീട്ടിലെത്തിയ മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്നു. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിൻ്റെ പിൻവശത്തുനിന്ന് മീൻ മുറിക്കുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് വിടിനുള്ളിൽ കയറി മുൻ വശത്തുകൂടെയാണ് പുറത്തേക്ക് പോയത്.


മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നെന്നും കണ്ണിന് കാഴ്ചക്കുറ വുള്ളതിനാൽ ആളെ മനസ്സിലാ ക്കാൻ കഴിഞ്ഞില്ലെന്നും ജാനകി പറഞ്ഞു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തു മ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. കൂത്തുപറമ്പ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെയും പ്രദേശത്തെയും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
A thief who arrived at a house on a scooter in Koothuparamba stole a gold necklace from an elderly woman who was cutting fish
